Latest NewsNewsFootballSports

ആറു സൂപ്പര്‍ താരങ്ങള്‍ക്ക് വിലക്ക്

കേരള ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ സി കെ വിനീത്, അബ്ദുല്‍ ഹഖ്, മുഹമ്മദ് റാഫി തുടങ്ങി പ്രമുഖരായ ആറ് താരങ്ങള്‍ക്ക് അഖിലേന്ത്യാ സെവന്‍സില്‍ വിലക്ക്. സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരെ ആരെയും ഇനി അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ കളിപ്പിക്കാന്‍ പാടില്ല എന്ന് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കി.

മലബാര്‍ ഫുട്‌ബോള്‍ അസോസിയേഷന് കീഴില്‍ ഉള്ള അംഗീകാരമില്ലാത്ത സെവന്‍സ് ടൂര്‍ണമെന്റില്‍ കളിച്ചതിനാണ് സെവന്‍സിലെ സെലിബ്രിറ്റി താരങ്ങള്‍ക്കെല്ലാം വിലക്ക് ലഭിച്ചിരിക്കുന്നത്. സി കെ വിനീത്, മുഹമ്മദ് റാഫി, അബ്ദുല്‍ ഹഖ്, ആസിഫ് കോട്ടയില്‍, ഷിബിന്‍ രാജ്, രാഹുല്‍ കെപി എന്നിവര്‍ക്കാണ് വിലക്ക് ലഭിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് നടക്കുന്ന ആസ്പയര്‍ സിറ്റി സെവന്‍സില്‍ ആയിരുന്നു വിനീത് അടക്കമുള്ള താരങ്ങള്‍ ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button