Health & Fitness

കുടവയര്‍ കുറക്കുന്നതിന് കറ്റാര്‍ വാഴ

കുടവയര്‍ കുറക്കാനുള്ള ശ്രമത്തിലാണോ നിങ്ങള്‍. കറ്റാര്‍ വാഴ മുഖം മിനുക്കാനും മുടിക്കും മാത്രമാണോ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍, മറ്റൊരു സത്യം കൂടി അറിഞ്ഞിരിക്കൂ.കുടവയര്‍ കുറയ്ക്കാനും കറ്റാര്‍ വാഴ സഹായിക്കും.

വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവ കൊണ്ട് സമ്ബുഷ്ടമാണ് കറ്റാര്‍ വാഴ. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമഔഷധമാണ് കറ്റാര്‍വാഴ. ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍ വാഴയുടെ നീര് ഉപയോഗിക്കാം.

സൗന്ദര്യത്തിനു മാത്രമല്ല മറിച്ച് അമിത വണത്തിനും കുടവയറിനുമൊക്കെ കറ്റാര്‍ വാഴ വളരെ ഉത്തമമാണ്. തടി കുറയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് ആലുവേരയുടെ ജ്യൂസ്. അമിത വണ്ണം കുറയ്‌ക്കേണ്ട കാര്യം വരുമ്പോഴും കറ്റാര്‍ വാഴയ്ക്ക് നല്ലൊരു സ്ഥാനമുണ്ട്. താഴെ പറയുന്ന രീതിയില്‍ കറ്റാര്‍ വാഴ ഉപയോഗിച്ചാല്‍ അമിതവണ്ണം ചുരുങ്ങിയ ദിവസംകൊണ്ട് മാറും.

കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസും കലര്‍ത്തി കുടിക്കാം. അല്ലെങ്കില്‍ കറ്റാര്‍ വാഴ ജ്യുസ് അത്ര തന്നെ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നതും ഗുണം ചെയ്യും. ആലുവേര ജ്യൂസും ചെറു നാരങ്ങാ ജ്യൂസും കലര്‍ത്തി കുടിക്കുന്നതും ഗുണകരമാണ്. അര ഗ്ലാസ് ആലുവേര ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും ഉത്തമമാണ്.

കറ്റാര്‍ വാഴ ജെല്‍, പഴ വര്‍ഗങ്ങള്‍, കരിക്കിന്‍ വെള്ളം എന്നിവ കലര്‍ത്തി സൂപ്പ് ആക്കി കുടിച്ചാലും തടി കുറയും. കറ്റാര്‍ വാഴ ജ്യൂസ് അതേ പടി കുടിയിക്കുകയുമാകാം. കുടവയര്‍ പമ്പ കടക്കാം.

Tags

Post Your Comments


Back to top button
Close
Close