Latest NewsNewsIndia

ഒന്നര വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ 3026 ഏറ്റുമുട്ടലില്‍ 78 പേര്‍ കൊല്ലപ്പെട്ടു

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 3026 ഏറ്റുമുട്ടലുകളിലായി 78 പേര്‍ കൊല്ലപ്പെട്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. വധിച്ചത് കുറ്റവാളികളെയാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. റിപബ്ലിക് ദിനത്തില്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളിലൊന്നായി ഏറ്റുമുട്ടല്‍ പട്ടിക ഉള്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

2017 മാര്‍ച്ച് 19നാണ് യോദി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 2017 മാര്‍ച്ച് മുതല്‍ 2018 ജൂലൈ വരെയുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഏറ്റുമുട്ടലുകളില്‍ 78 പേരെ വധിച്ചതിന് പുറമെ 7043 പേരെ അറസ്റ്റ് ചെയ്തു. 838 പേര്‍ക്ക് പരിക്കേറ്റു. 11981 പേരുടെ ജാമ്യം റദ്ദാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്‍പത് പേരെ വധിച്ചത് പ്രത്യേക ദൌത്യസേനയാണ്. ഈ പട്ടിക പ്രകാരം ശരാശരി ആറ് ഏറ്റുമുട്ടലുകള്‍ ദിവസവും നടന്നു, 14 പേരെ ദിവസവും അറസ്റ്റ് ചെയ്തു. ശരാശരി നാല് പേരെ ഓരോ മാസവും വധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button