KeralaNattuvarthaNews

നിലമ്പൂരില്‍ വന്‍ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികള്‍ പിടിയില്‍

നിലമ്പൂര്‍: പത്ത് കിലോ കഞ്ചാവുമായി രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ നിലമ്പൂര്‍ പോലീസിന്റെ പിടിയിലായി. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മൈലാടി പാലത്തിന് സമീപം പാലക്കാട് വാളയാര്‍ കഞ്ചിക്കോട് സ്വദേശി എന്‍ ജയകുമാര്‍ (24) പത്തനംതിട്ട തിരുവല്ല സ്വദേശി കടപ്ര സ്വദേശി ചൈത്രം വീട്ടില്‍ അനന്തുരാജ് എന്ന അനന്തു (22) എന്നിവരെയാണ് 10 കിലോ കഞ്ചാവുമായി നാനോ കാര്‍ സഹിതം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത പ്രതികളായ അനന്തുരാജ് കോയമ്പത്തൂര്‍ ചാവടിയിലുള്ള എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കൂട്ടുപ്രതി ജയകുമാര്‍ അനന്തു ആദ്യം താമസിച്ചിരുന്ന വാടകമുറിയുടെ അടുത്ത താമസകാരനും മറ്റൊരു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയുമാണ്. ഈ പരിചയത്തിന്മേലാണ് കോയമ്പത്തൂര്‍ കുതിയമ്പത്തൂരിലുള്ള മുജീബ് ഭായ് എന്ന കഞ്ചാവു മൊത്തവിതരണക്കാരനെ പരിചയപ്പെട്ട് കഞ്ചാവു വിതരണത്തിനുള്ള കാരിയറായി പ്രവര്‍ത്തിക്കാന്‍ ഇറങ്ങുന്നത്.

തമിഴ്‌നാട്, കര്‍ണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളിലും വാടക വീടുകളും താമസിക്കുന്ന വിദ്യാര്‍ത്ഥികളെ ഇത്തരം സംഘങ്ങള്‍ ഭീക്ഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് കഞ്ചാവ് വിതരണക്കാരായി മാറ്റുന്നതെന്നും പോലീസിന് വിവരം ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button