Latest NewsInternationalVideos

100 കി.മി സ്പീഡില്‍ ഒരു സൈക്കിള്‍ യാത്ര; വീഡിയോ വൈറല്‍

വളരെ വേഗത കുറഞ്ഞ വാഹനമാണ് സൈക്കിള്‍. സൈക്കിളില്‍ നൂറ് കി.മി സ്പീഡ് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ നമ്മുടെ ഈ ഒരു സിദ്ധാന്തങ്ങള്‍ മുഴുവന്‍ തെറ്റിച്ച ഒരു സൈക്കിള്‍ യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രസീലുകാരന്‍ യുവാവ് സൈക്കിളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന വീഡിയോയാണിത്.

സൈക്കിളില്‍ ഘടിപ്പിച്ച സ്പീഡോ മീറ്ററില്‍ 100 എന്ന് രേഖപ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ മാത്രം 100 കടന്നില്ല. അതിന് പകരം 99.9 എന്ന നമ്പറാണ് കാണിക്കുന്നത്. ബ്രസീലിലെ ഏതോ ഹൈവേയിലാണ് ഇയാള്‍ സൈക്കിളോടിക്കുന്നത്. ആരേയും അതിയശിപ്പിക്കുന്ന സ്പീഡില്‍ ഒരു ട്രക്കിന് പിറകേയാണ് ഈ സൈക്കിളോട്ടം. എന്നാല്‍ ഹെല്‍മെറ്റ് വെയ്ക്കാതെ ട്രക്കിന്റെ പുറകെ അതിവേഗത്തില്‍ സൈക്കിള്‍ ഓടിച്ച ഇയാള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നിറയെ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button