News

നാടിനെ ഞെട്ടിച്ച് വോളിബോള്‍ മത്സരത്തിനിടെ സ്‌ഫോടനം: നാല് മരണം : നിരവധി പേര്‍ക്ക് പരിക്ക്

കാബൂള്‍: നാടിനെ ഞെട്ടിച്ച് വോളിബോള്‍ മത്സരത്തിനിടെ സ്ഫോടനം. സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ ബാഗ് ലന്‍ പ്രവിശ്യയിലാണ് വോളിബോള്‍ മത്സരത്തിനിടെ വന്‍ സ്‌ഫോടനം ഉണ്ടായത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കളികാണാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ ആളുകള്‍ ചിതറിയോടിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button