KeralaLatest News

നമ്പി നാരായണനെതിരെ സെന്‍കുമാറിന്റെ പ്രതിഷേധം : പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം

തിരുവനന്തപുരം : നമ്പി നാരായണന് കേന്ദ്ര സര്‍ക്കാര്‍ പത്മ പുരസ്‌കാരം നല്‍കിയതിനെതിരെ സെന്‍കുമാര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി പിഎസ് ശ്രീധരന്‍ പിള്ള.

സെന്‍കുമാറിന്റെ പ്രസ്താവനയില്‍ പ്രതികരിക്കാനില്ല.രാഷ്ട്രപതിക്ക് ലിസ്റ്റ് അയച്ചു നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. സമിതി നല്‍കിയ ശുപാര്‍ശ പ്രകാരമാണ് അവാര്‍ഡ് നല്‍കുന്നതെന്നും നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയത് സ്വാഗതം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്നില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

ശരാരശരിയില്‍ താഴെയുള്ള ശാസത്രജ്ഞനാണ് നമ്പി നാരായണന്‍. പുരസ്‌കാരം നല്‍കുന്നതിനു വേണ്ടിയുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്നുമായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം.  ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിയേയും അമീര്‍ ഉല്‍ ഇസ്ലാമിനും, ഈ വര്‍ഷം പട്ടികയില്‍ ഉള്‍പ്പെടാതെ പോയ മറിയം റഷീദയ്ക്കു വരെ പത്മവിഭൂഷണ്‍ തന്നെ കിട്ടിയേക്കുമെന്നും സെന്‍ കുമാര്‍ പരിഹസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button