IndiaLatest News

പത്മശ്രീ പുരസ്‌കാരം നിരസിച്ച് ഗീത മെഹ്ത്ത

ന്യൂ ഡല്‍ഹി: പത്മശ്രീ പുരസ്‌കാരം നിരസിച്ച് എഴുത്തുകാരി ഗീതാ മേത്ത. സാഹിത്യം, വിദ്യാഭ്യാസം എന്ന വിഭാഗത്തിലാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. പത്മശ്രീ ബഹുമതിക്കായി ഭാരതസര്‍ക്കാര്‍ തന്നെ പരിഗണിച്ചതില്‍ വലിയ ബഹുമാനമുണ്ടെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് വളരെ അടുത്തിരിക്കുന്ന സമയത്ത് താന്‍ ഈ പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും ഗീത പറഞ്ഞു.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സഹോദരിയാണ് ഗീത. കര്‍മ കോല (1979(, രാജ് (1989), എ റിവര്‍ സൂത്രി (1993),സ്നേക്ക്സ് ലാന്റ് ലാഡേഴ്സ്: ഗ്ലിംസസ് ഓഫ് മോഡേണ്‍ ഇന്ത്യ (1997) എന്നിവയാണ് ഗീതയുടെ പ്രധാന കൃതികള്‍.

Tags

Post Your Comments


Back to top button
Close
Close