KeralaLatest News

അപേക്ഷകളും പരാതികളും സമർപ്പിക്കാം ഇ-ആപ്ലിക്കേഷന്‍ വഴി

കോഴിക്കോട് : പൊതുജനങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുന്ന പരാതികളും അപേക്ഷകളും, കളക്ടറേറ്റില്‍ വരാതെ, ഓണ്‍ലൈന്‍ ആയി നല്‍കുന്ന സംവിധാനം ഇ-ആപ്ലിക്കേഷന്‍ കോഴിക്കോട് ജില്ലയിൽ പ്രാവർത്തികമാക്കി.ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഓണ്‍ലൈന്‍ ആയി ഇ-അപ്ലിക്കേഷന്‍ എന്ന സംവിധാനത്തിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.കോഴിക്കോട് ജില്ലാ ഭരണകൂടമാണ് സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്

നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (NIC) ഡിസൈന്‍ ചെയ്ത ഇ-അപ്ലിക്കേഷന്‍ എന്ന സംവിധാനത്തിലൂടെ അപേക്ഷ / പരാതി സമര്‍പ്പിക്കുന്നതിന് eoffice.kerala.gov.in എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

രജിസ്റ്റര്‍ ചെയ്യേണ്ട വിധം:

1. eoffice.kerala.gov.in സൈറ്റ് ഓപ്പണ്‍ ചെയ്യുക. അപ്പോള്‍ eoffice Citizen Portal എന്ന പേജ് കാണും. ഇതില്‍ E-Application എന്ന ടാബ് സെലക്‌ട് ചെയ്യുകയും Register Now എന്ന ഓപ്ഷന്‍ ഉപയോഗിച്ച്‌ ആവശ്യമായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന OTPവെരിഫൈ ചെയ്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക.
രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ ര‍ജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് യുസര്‍ ഐഡിയും, പാസ് വേര്‍ഡും SMS ആയി ലഭിക്കുന്നതാണ്.

2. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ലഭിക്കുന്ന യൂസര്‍ഐഡി, പാസ്സ് വേര്‍ഡ് എന്നിവ ഉപയോഗിച്ച്‌ വീണ്ടും E-Application എന്ന ടാബ് സെലക്‌ട് ചെയ്ത് login ചെയ്യുക.

3. New Application സെലക്‌ട് ചെയ്ത് വിവരങ്ങള്‍ scan ചെയ്ത് upload ചെയ്യുകയോ അല്ലെങ്കില്‍ വിവരങ്ങള്‍ type ചെയ്ത് send ചെയ്യുകയോ ആവാം. Send ചെയ്യേണ്ട ഓഫീസ് ഇതോടൊപ്പം സെലക്‌ട് ചെയ്യാം. ഇങ്ങനെ send ചെയ്ത് കഴിഞ്ഞാല്‍ അയക്കുന്ന ആള്‍ക്ക് റജിസ്റ്റേഡ് മൊബൈല്‍ നമ്ബറിലേക്ക് sms ആയി e-petition number ലഭിക്കും. ഈ നമ്ബര്‍ ഉപയോഗിച്ച്‌ മേല്‍ സൈറ്റിലെ E-Application status-ല്‍ നിന്നും അപേക്ഷയുടെ/പരാതിയുടെ അപ്പോപ്പോഴുള്ള സ്ഥിതി എന്നിവ അറിയാന്‍ കഴിയും.

4. തുടര്‍ന്ന് logout ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button