NewsIndia

പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതാണ് കേരളത്തിന്റെ സംസ്‌കാരമെന്ന് യെച്ചൂരി

 

ഡല്‍ഹി: കേരളത്തിന്റെ സംസ്‌കാരം പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിന്റെ സംസ്‌കാരം മോശമായെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് യെച്ചൂരി കേരളത്തെപ്പറ്റി പറഞ്ഞത്.

ബിജെപിയെ അകറ്റി നിര്‍ത്തുന്നതു കൊണ്ടാണ് കേരളം പുരോഗതിയുള്ള സമൂഹമായി നിലനില്‍ക്കുന്നത്. ഭരണഘടനാമൂല്യങ്ങള്‍ പ്രചരിപ്പിക്കാനും ക്രമസമാധാനം നിലനിര്‍ത്താനും കേരളീയര്‍ ശ്രമിക്കാറുണ്ട്. മോഡിക്കും ആര്‍എസ്എസിനും ബിജെപിയ്ക്കും ശീലമില്ലാത്തതാണിത്. അതു കൊണ്ടാണ് ബിജെപിക്ക് കേരളത്തില്‍ സ്ഥാനമില്ലാത്തതെന്നും യെച്ചൂരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button