Latest NewsFood & Cookery

പിങ്ക് ലൈം; മാതളം കൊണ്ട് ഒരു ജ്യൂസ്

മാതളം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. വിറ്റാമിന്‍ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങളുടെ കലവറയാണ് മാതളം. ധാരാളം കാര്‍ബോഹൈഡ്രേട്‌സ് അടങ്ങിയിട്ടുളള ഫലമാണിത്. രോഗപ്രതിരോധ ശേഷി വര്‍ധിക്കാനും ദഹനസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഉത്തമമാണിത്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച തടയുന്നു. ഇതാ മാതളം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു ഉഗ്രന്‍ ജ്യൂസ്.

ആവശ്യമായ സാധനങ്ങള്‍
മാതളനാരങ്ങ- ഒന്ന്
ചെറുനാരങ്ങ- പകുതി
വെള്ളം-ഒന്നര ഗ്ലാസ്സ്
പഞ്ചസാര-അരകപ്പ്
ഐസ്‌ക്യൂബുകള്‍- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മാതളനാരങ്ങ അര ഗ്ലാസ്സ് വെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ച് ജ്യൂസാക്കുക. ഇതിനു ശേഷം നന്നായി അരിച്ചെടുക്കുക. ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച ശേഷം പഞ്ചസാര ഇട്ട് ഇളക്കുക. ചൂടാറിയ ശേഷം ജാറിലേക്കൊഴിച്ച് നേരത്തെ തയ്യാറാക്കി വെച്ച മാതളനാരങ്ങ ജ്യൂസും ചെറുനാരങ്ങ നീരും ചേര്‍ത്തോളു. ഐസ്‌കൃുബുകള്‍ കൂടി ഇട്ട ശേഷം മിക്സിയില്‍ ഒന്നുകൂടി അടിച്ചെടുത്താല്‍ അടിപൊളി പിങ്ക് ലൈം തയ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button