Latest NewsIndia

കേന്ദ്രീയ വിദ്യാലയങ്ങളിലെ ഈശ്വര പ്രാര്‍ത്ഥന നിരോധിക്കാന്‍ ഹര്‍ജി: സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേള്‍ക്കും

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ചൊല്ലുന്ന സംസ്‌കൃതത്തിലും ഹിന്ദിയിലുമുള്ള ശ്ലോകങ്ങള്‍ കുട്ടികളുടെ ശാസ്ത്രീയ അഭിരുചി വികസിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കും

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രഭാത പ്രാര്‍ത്ഥനകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്  വിനായക് ഷാ എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേള്‍ക്കും. കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രഭാത പ്രാര്‍ത്ഥനകള്‍ ഹൈന്ദവത വളര്‍ത്തുന്നതാണ്. ഇത്തരം പ്രാര്‍ത്ഥനകള്‍ നിരോധിക്കണെ എന്നുമാണ് ഷാ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ചൊല്ലുന്ന സംസ്‌കൃതത്തിലും ഹിന്ദിയിലുമുള്ള ശ്ലോകങ്ങള്‍ കുട്ടികളുടെ ശാസ്ത്രീയ അഭിരുചി വികസിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കും. നിര്‍ബന്ധിത ഈശ്വര പ്രാര്‍ത്ഥനകള്‍ വര്‍ഗീയ സ്വഭാവമുള്ളതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ഈ വിഷയത്തില്‍ സര്‍ക്കാരിനോടും കേന്ദ്രീയ വിദ്യാലയ അധികൃതരോടും സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു.

ഇത് വളരെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ പ്രശ്നമാണെന്ന് അന്ന് ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ തലവനായുള്ള ബഞ്ച് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button