Latest NewsMobile Phone

നേട്ടം കൊയ്ത് ഷവോമി

2018 ലെ എല്ലാ പാദങ്ങളിലും ഷവോമി തന്നെയാണ് വിപണയില്‍ മുന്നിട്ട് നിന്നത്

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ഷവോമി. രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ഷവോമിയുടെ പങ്കാളിത്തം ഇപ്പോള്‍ 27 ശതമാനമാണ്. അതേസമയം 22 ശതമാനം വിഹിതം സ്വന്തമാക്കി സാംസങാണ് രണ്ടാ സ്ഥാനത്ത്.

അതേസമയം 43 കോടി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 2018 ലെ എല്ലാ പാദങ്ങളിലും ഷവോമി തന്നെയാണ് വിപണയില്‍ മുന്നിട്ട് നിന്നത്.കണക്കുക്കുകളനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വില്‍ക്കപ്പെട്ട സ്മാര്‍ട്ട്ഫോണുകളുടെ 28 ശതമാനം വിറ്റത് ഷവോമിയാണ്. എന്നാല്‍ 24 ശതമാനം വില്‍പ്പനമാത്രമേ സാംസങിന് സാധ്യമായുള്ളൂ.

കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ചൈന കഴിഞ്ഞാല്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയാണ് ഇന്ത്യ. കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഇന്ത്യ മുന്നില്‍ നില്‍ക്കുന്നത്. 10 ശതമാനം വര്‍ദ്ധവനാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button