Latest NewsInternational

കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഡയപ്പറുകളില്‍ അപകടകാരികളായ രാസവസ്തുക്കള്‍

കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയപ്പറുകളില്‍ അപകടകാരികളായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കന്നതായി ഫ്രഞ്ച് ആരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. രണ്ട് കൃത്രിമ സുഗന്ധദ്രവ്യങ്ങളുടെയും ഹാനീകരമായ ഡയോക്സിനുകളുടെയും സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിപണിയിലുള്ള 23തരം ഡയപ്പറുകള്‍ പരിശോധിച്ചശേഷമാണ് പഠനം നടത്തിയത്.

2017 ജനുവരിയില്‍ ഡയപ്പറുകളിലെ കെമിക്കല്‍ സാന്നിധ്യം ചൂണ്ടിക്കാട്ടി ഫ്രഞ്ച് മാസികയില്‍ വന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ആരോഗ്യ സംഘടനയായ ആന്‍സസ് പഠനം നടത്തിയത്. വിപണിയിലെത്തുന്ന 12ഓളം പ്രമുഖ ബ്രാന്‍ഡുകളുടെ ഡയപ്പറുകളിലും കെമിക്കല്‍ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. കീടനാശിനിയായി ഉപയോഗിക്കുന്ന ഗ്ലിഫോസേറ്റ് അടക്കമുള്ള കെമിക്കലുകള്‍ കണ്ടെത്തിയെന്ന് മാഗസീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പഠനം പുറത്തുവന്നതിന് പിന്നാലെ ഫ്രഞ്ച് സര്‍ക്കാര്‍ ഡയപ്പര്‍ നിര്‍മാതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും ഉത്പന്നങ്ങളില്‍ നിന്ന് കെമിക്കലുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി 15ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഡയപ്പറുകളില്‍ നിന്ന് കെമിക്കലുകള്‍ പൂര്‍ണ്ണമായും ഇല്ലാതാവണമെന്ന നിര്‍ദ്ദേശമാണ് പഠനത്തിന് നേതൃത്തവം നല്‍കിയ ഗവേഷകര്‍ മുന്നോട്ടുവച്ചത്. ഫ്രാന്‍സിലെ ഒരു കുഞ്ഞ് മൂന്ന് വയസ്സുവരെ ശരാശരി 3800 മുതല്‍ 2800 ഡയപ്പറുകള്‍ വരെ ഉപയോഗിക്കുമെന്നും പഠനം കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button