Latest NewsIndia

വിലക്കിയിട്ടും അനുജത്തിയുമായി അമിത പ്രണയം; സഹോദരങ്ങള്‍ കാമുകനെ കുത്തി കൊലപ്പെടുത്തി‍

മുംബെെ :  സഹോദരിയുമായി പ്രണയ ബന്ധത്തിലായിരുന്ന യുവാവിനെ ഇരു സഹോദരങ്ങളും ചേര്‍ന്ന് കത്തിക്ക് കുത്തി കൊലപ്പെടുത്തി. മല്‍വാനിയിലെ ന്യൂ കലക്ടര്‍ കോപൗണ്ട് എന്ന സ്ഥലത്താണ് സംഭവം. സയ്ഫ് അലി എന്ന ഇരുപത് കാരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇയാളുടെ കാമുകിയായിരുന്ന ഫിസയുടെ സഹോദരങ്ങളായ അജ്മല്‍ അലി ഖാന്‍ (23) , വസീം അഹമ്മദ് ഖാന്‍ (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തരപ്രദേശില്‍ നിന്ന് മുംബെയിലെത്തി താമസിച്ചുവരുകയായിരുന്നു പ്രണയബന്ധത്തിലായിരുന്ന ഫിസയും അവരുടെ സഹോദരങ്ങളും . ഇതിനിടയിലാണ് സ്ഥലത്ത് തന്നെയുളള സയ്പ് യുവതിയുമായി പ്രണയബന്ധത്തിലാകുകയും വിവാഹം ചെയ്യണമെന്ന് ആവശ്യമുയര്‍ത്തുകയും ചെയ്യുന്നത്. എന്നാല്‍ യുവതി ചെറിയ പ്രായമായതിനാല്‍ ഇരു സഹോദരങ്ങളും ഇത് വിലക്കുകയും പരസ്പരം തമ്മില്‍ കാണരുതെന്നും സംസാരിക്കരുതെന്നും താക്കീത് നല്‍കിയിരുന്നു.

എന്നാല്‍ ഓട്ടോഡ്രെെവര്‍ മാരായ ഇരുവരുംജോലിക്ക് പോയ സമയം കാമുകനായ സയ്ഫ് ഫിസയെ കാണാന്‍ വീട്ടിലെത്തുകയും അവരുമായി അധിക നേരം സംസാരിക്കുകയും ചെയ്ചതു. ഈ സമയം വീട്ടിലെത്തിയ സഹോദരങ്ങള്‍ പ്രണയത്തിലായ ഇരുവരേയും ഒന്നിച്ച് കണ്ടതിനെ തുടര്‍ന്ന് ക്രുദ്ധരാകുകയും തുടര്‍ന്ന് സെയ്ഫുമായി സംഘടനം നടക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അടുക്കളയില്‍ ഇരുന്ന കറിക്കത്തിയെടുത്ത് സെയ്ഫിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

കുത്ത് കൊണ്ട് രക്തം വാര്‍ന്ന സെയ്ഫിനെ കണ്ട് പോലീസിനാല്‍ പിടിക്കപ്പെടുമെന്ന് ഭയപ്പെട്ട ഇരു സഹോദരങ്ങളും ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ച് പടികള്‍ ഇറക്കിയെങ്കിലും സ്റ്റെപ്പ് തെറ്റി സെയ്പ് താഴേക്ക് വീണു. തുടര്‍ന്ന് സെയ്ഫിന്‍റെ അമ്മാവനായ സാബിര്‍ അലി എന്നയാള്‍ സെയ്ഫിനെ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാവിനെ കുത്തിയ കാമുകിയുടെ ഇരു സഹോദരങ്ങള്‍ക്കെതിരേയും പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തു. പ്രതിയെ സംഘട്ടന നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കുകയും കുത്തിയ കത്തി കണ്ടെത്തുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button