Latest NewsFootballSports

73ാമത് സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സീസണ്‍ എസ് ക്യാപ്റ്റനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കേരളം ചാമ്പ്യന്മാരായ കഴിഞ്ഞ ടൂര്‍ണമെന്റിലും സീസണ്‍ തന്നെയായിരുന്നു കേരള ടീമിനെ നയിച്ചിരുന്നത്. ഗോള്‍കീപ്പര്‍ വി. മിഥുനാണ് ഉപനായകന്‍. മുന്‍ താരം വി.പി ഷാജിയെ ടീമിന്റെ മുഖ്യ പരിശീലകനായും മില്‍ട്ടണ്‍ ആന്റണി, സുബീഷ് എന്നിവരെ സഹ പരിശീലകരായും തെരഞ്ഞെടുത്തു.ഫെബ്രുവരി നാലിന് നിലവിലെ ചാമ്പ്യന്മാരായ കേരളം തെലുങ്കാനയുമായി ഏറ്റുമുട്ടുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമിടും.

ടീം അംഗങ്ങള്‍ : സീസണ്‍ എസ് (ക്യാപ്റ്റന്‍) , വി മിഥുന്‍ (വൈസ് ക്യാപ്റ്റന്‍) മുഹമ്മദ് അസര്‍ , അജ്മല്‍ എസ് , മുഹമ്മദ് ഷരീഫ് , അലക്‌സ് സജി , രാഹുല്‍ വി രാജ്, ലിജോ എസ്, മുഹമ്മദ് സലാഹ് ,ഫ്രാന്‍സിസ് എസ് , സഫ്വാന്‍ എം , ഗിഫ്റ്റി സി ഗ്രേഷ്യസ് , മുഹമ്മദ് ഇനിയറ്റ് , മുഹമ്മദ് പറക്കോട്ടില്‍ , ജിപ്‌സണ്‍ ജസ്റ്റസ് , ജിതിന്‍ ജി , അനുരാഗ് പി.സി , ക്രിസ്റ്റി ഡേവിസ് സ്റ്റെഫിന്‍ ദാസ് , ജിത്ത് പൗലോസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button