Jobs & VacanciesLatest NewsEducation & Career

ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അവസരം

റയിൽവെയുടെ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വിവിധ അപ്രന്റിസ് ഒഴിവുകളിൽ അവസരം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഗ്രാജുവേറ്റ് അപ്രന്റിസ്ഷിപ്പിന് 100 ഒഴിവുകളും ടെക്നീഷ്യൻ(ഡിപ്ലോമ) അപ്രന്റിസ്ഷിപ്പിന് 120 ഒഴിവുകളുമാണുള്ളത്. ഒരു വർഷമാണ് പരിശീലനം. മുൻപ് അപ്രന്റിസ്ഷിപ്പ് പരിശീലനം നേടിയവരും ഇപ്പോൾ പരിശീലനത്തിലുള്ളവരും ഒന്നോ അതിലധികം വർഷം പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കുവാൻ യോഗ്യരല്ല.

അപേക്ഷിക്കുവാൻ താത്‌പര്യമുള്ള ഉദ്യോഗാർഥികൾ www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ ആദ്യം പേര് റജിസ്റ്റർ ചെയ്തിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : www.icf.indianrailways.gov.in

shortlink

Related Articles

Post Your Comments

Related Articles


Back to top button