Latest NewsKerala

മദ്യം വാങ്ങാനെത്തുന്നവര്‍ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നുവെന്ന കേസ് : മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഇങ്ങനെ

എറണാകുളം ജില്ലയിലെ വാണിയക്കാട് പ്രര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലറ്റിനെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്

കൊച്ചി: മദ്യം വാങ്ങാനെത്തുന്നവര്‍ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നുവെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പുതിയ ഉത്തരവിറക്കി. മദ്യം വാങ്ങാന്‍ വരുന്നവരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കി നല്‍കേണ്ടത് ബിവറേജസ് കോര്‍പറേഷന്റെ ബാധ്യതയാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം പാര്‍ക്കിങ് മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നതാവരുത്.
പരിസരവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ച് വാഹനപാര്‍ക്കിങ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും കമ്മീഷന്‍ ഉത്തരവിട്ടു.കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആണ് ഉത്തരവിറക്കിയത്.

എറണാകുളം ജില്ലയിലെ വാണിയക്കാട് പ്രര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലറ്റിനെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്. പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ ഗതാഗതതടസ്സം ഉണ്ടാവുന്നതായും പരിസരവാസികളുടെ സൈ്വരജീവിതം തടസ്സപ്പെടുകയാണെന്നുമുള്ള എക്‌സൈസ് ഡെപ്യൂട്ടി കമീഷണറുടെ റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലം കണ്ടെത്തി പരാതി പരിഹരിക്കണമെന്നാണ്
കമ്മീഷന്റെ തീരുമാനം. ഇത് നടപ്പിലാക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button