Latest NewsNewsIndia

സി.ബി.ഐ കേസ്; മൂന്നാമത്തെ ജഡ്ജിയും പിന്മാറി

ജസ്റ്റിസ് എന്‍.വി രമണയാണ് ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്

ന്യൂഡല്‍ഹി: സി.ബി.ഐ കേസിലെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് എന്‍.വി രമണയാണ് ഒടുവില്‍ പിന്മാറിയത്. നാഗേശ്വര റാവുവിനെതിരായ കേസ് പരിഗണിക്കുന്നതില്‍ നിന്നാണ് പിന്മാറ്റം. ആദ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പിന്നീട് ജസ്റ്റിസ് എകെ. സിക്രി, ഇവര്‍ക്ക് പിന്നാലെ ജസ്റ്റിസ് എന്‍.വി രമണയാണ് ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്.

അതിനിടെ, സി.ബി.ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പുതിയ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. എം നാഗേശ്വര റാവുവിനെ നേരിട്ടറിയാം, തന്റെ മകളുടെ കല്യാണത്തില്‍ വരെ പങ്കെടുത്തിട്ടുണ്ട്. അതിനാല്‍ ഈ ഹര്‍ജി പരിഗണിക്കുന്നില്ല. ചീഫ് ജസ്റ്റിസ് ഉചിതമായ ബഞ്ചിന് വിടും.” ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. അഭിഭാഷകനായ പ്രശാന്ത്ഭൂഷണ്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയായ കോമണ്‍ കോസും വിവരാവകാശ പ്രവര്‍ത്തകന്‍ അഞ്ജലി ഭരദ്വാജുമാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ചട്ടവിരുദ്ധമായാണ് എം.നാഗേശ്വര റാവുവിനെ നിയമിച്ചത് എന്നാണ് ആരോപണം.

സി.ബി.ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ സിവില്‍ ഏവിയേഷന്‍ ബ്യൂറോ സുരക്ഷാ വിഭാഗത്തിന്റെ തലപ്പത്തേക്ക് മാറ്റിയിരുന്നു. ഈ നിയമനം ചോദ്യം ചെയ്ത് അഭിഭാഷകനായ എം.ല്‍ ശര്‍മ്മയാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജിയിലെ ആവശ്യങ്ങള്‍ അതിര് വിട്ടവയാണെന്നും അനുചിതമാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ച് വിലയിരുത്തിയതിനെത്തുടര്‍ന്നാണ് ഹര്‍ജ് തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button