NewsInternational

ട്രംപ് വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് നിക്കോളാസ് മഡുറോ

 

വെനിസ്വേല; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി നിക്കോളാസ് മഡുറോ. ഒരു റഷ്യന്‍ വാര്‍ത്താ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മഡുറോ ആരോപണം ഉന്നയിച്ചത്. മഡുറോയെ വെനിസ്വേലന്‍ പ്രസിഡന്റായി അംഗീകരിക്കാന്‍ യുഎസ് അടക്കം 14 രാജ്യങ്ങള്‍ ഇത് വരെ തയാറായിട്ടില്ല.

അമേരിക്ക ജുവാന്‍ ഗുവാഡോയെ ആക്ടിങ്ങ് പ്രസിഡന്റാക്കി അവരോധിക്കുകയും ചെയ്തു.ഡൊണാള്‍ഡ് ട്രംപ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നെന്നും ഇതിനായി കൊളംബിയന്‍ സര്‍ക്കാരിനെയും മാഫിയയെയും സമീപിച്ചിട്ടുണ്ടെന്നും . തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ട്രംപും കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കുമായിരിക്കുമെന്നും മഡുറോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button