KeralaLatest News

ഹിന്ദുമഹാസഭയുടെ നടപടി നീചവും പ്രാകൃതവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ഗാന്ധിജിയുടെ ചിത്രത്തിന് നേരെ ഹിന്ദുമഹാസഭ പ്രതീകാത്മകമായി നിറയൊഴിച്ച സംഭവം രാജ്യദ്രോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോര വീഴ്ത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു. ഹിന്ദുമഹാസഭാ നടപടി നീചവും പ്രാകൃതവുമാണ്. ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്‌സയെ സ്തുതിക്കുകയും ചെയ്ത സംഭവം രാജ്യദ്രോഹമാണെന്നും പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം ഗാന്ധിജിയുടെ കോലത്തിനുനേരെ കൈത്തോക്ക് ഉപയോഗിച്ചു 3 തവണ നിറയൊഴിച്ചശേഷം തീ കൊളുത്തുന്ന നടുക്കുന്ന വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നു. പാണ്ഡെ അടക്കം 13 പേര്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. 3 പേര്‍ അറസ്റ്റിലായിരുന്നു.

https://www.facebook.com/PinarayiVijayan/posts/2117871124971373?__xts__%5B0%5D=68.ARC1EhubHj0YbMXmh9LvkdkLrlM9R2kZrVGHmi5-UnNrvmOKkxq0Dy8W5k-XcMQxfIjIoWNBOuwdI1BPjujlXlyFGNHxxDyP727YZZAY82QHbJwjR33_av1W7LPPlawyRlyJkGVR_19qWlTvbuMVroamUHCEl0L0xnHgcYulINsR8AMBHj7pxF7JAxBteIg9EPVlez0lhXaa8nziRmRXJSJxzz0o7LrmAQnWwdJGa8sgQ6SIe-t99es-LAm27dFg30h_aMuAXtQ1dtpyiK3BfEpWNxIQxo5cyvMe8xDuNfOEgchY4TyiECVyW3E66uoRxsWQgFgEDhSN9mYPIi0OSA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button