Latest NewsGulfQatar

ദേ​​ശീ​​യ കാ​​യി​​ക ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച്‌ ഇ​​ന്‍കാ​​സ് ഖ​​ത്ത​​ര്‍ സ്പോ​​ര്‍ട്സ് മീ​​റ്റ് സംഘടിപ്പിക്കുന്നു

ഖ  ത്തറിലെ ദേ ​​ശീ​​യ കാ​​യി​​ക ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച്‌ ഇ​​ന്‍കാ​​സ് ഖ​​ത്ത​​ര്‍ സെ​ന്‍​ട്ര​ല്‍ ക​​മ്മി​​റ്റി സ്പോ​​ര്‍ട്സ് മീ​​റ്റ് ഫെ​​ബ്രു​​വ​​രി 12ന് സംഘടിപ്പിക്കുമെന്ന് പ്ര​​സി​​ഡ​​ണ്ട് സ​​മീ​​ര്‍ ഏ​​റാ​​മ​​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​​ബൂ​​ഹ​​മൂ​​റി​​ലെ മോ​​ഡേ​​ണ്‍ ഇ​​ന്ത്യ​​ന്‍ സ്കൂ​​ളി​​ലെ ഡൈ​​നാ​​മി​​ക് സ്പോ​​ര്‍ട്സ് അ​​ങ്ക​​ണ​​ത്തി​​ലും അ​​ല്‍ജ​​സീ​​റ അ​​ക്കാ​​ദ​​മി​​യി​​ലു​​മാ​​യാ​​ണ് മീ​​റ്റ്.

ഉ​​ദ്ഘാ​​ട​​ന സെ​​ഷ​​ന്‍ രാ​​വി​​ലെ എ​​ട്ട് മ​​ണി​​മു​​ത​​ല്‍ മോ​​ഡേ​​ണ്‍ ഇ​​ന്ത്യ​​ന്‍ സ്കൂ​​ളി​​ലും സ​​മാ​​പാ​​ന സെ​​ഷ​​ന്‍ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് അ​​ല്‍ജ​​സീ​​റ അ​​ക്കാ​​ദ​​മ​​യി​​ലു​​മാ​​ണ് ന​​ട​​ക്കു​​ക. മാ​​ര്‍ച്ച്‌ പാ​​സ്റ്റ്, ഷ​​ട്ടി​​ല്‍ ബാ​​ഡ്മി​​റ്റ​​ണ്‍, സ്ത്രീ​​ക​​ള്‍ക്കാ​​യു​​ള്ള ത്രോ​​ബോ​​ള്‍, ന​​ട​​ത്ത മ​​ത്സ​​രം, കു​​ട്ടി​​ക​​ള്‍ക്കാ​​യു​​ള്ള ഫു​​ട്ബോ​​ള്‍ തുടങ്ങിയ മല്‍സരങ്ങളാണ് നടക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button