Latest NewsIndia

ആധാര്‍ കാര്‍ഡ്; പുതിയ അറിയിപ്പുമായി ഹൈക്കോടതി

ലക്‌നൗ: ആധാര്‍ കാര്‍ഡിലെ വിവരങ്ങളായ പേര്, ലിംഗം, മേല്‍വിലാസം, ജനന തിയ്യതി എന്നിവ ക്രിമിനല്‍ ക്‌സിന്റെ അന്വേഷണത്തില്‍ കുറ്റമറ്റതെളിവായി സ്വീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് വ്യക്തമാക്കി. ഇതേസമയം വ്യക്തിയുടെ ഫോട്ടോ, വിരലടയാളം, കൃഷ്ണമണിയുടെ സവിശേഷത തുടങ്ങിയ വിവരങ്ങള്‍ക്ക് ആധാര്‍ മതിയായ തെളിവുകളാണെന്ന് ജസ്റ്റിസുമാരായ അജയ് ലാംബ, രാജീവ് സിങ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ ഒരാള്‍ തട്ടികൊണ്ട് പോയി വിവാഹം ചെയ്‌തെന്നാരോപിച്ച് അമ്മ നല്‍കിയ കേസിനെതിരെ മകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ആധാര്‍ ചോദ്യം കോടതിയുടെ പരിഗണനയില്‍ വന്നത്. അടുത്തിടെ ആധാര്‍ക്കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി വന്നിരുന്നു. എന്നാല്‍ അതേ തുടര്‍ന്നു വന്ന ഭേദഗതികള്‍ വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന ആരോപണമുയര്‍ന്നു.

വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം നിയമ ഭേദഗതിയിലൂടെ ഇല്ലാതാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.സ്വകാര്യത ഉറപ്പാക്കുന്നതിനുള്ള ഡേറ്റ പ്രൊട്ടക്ഷന്‍ നിയമം പാസാക്കേണ്ടതുണ്ടെന്നും ഡേറ്റ സുരക്ഷിതമാക്കാനുള്ള സമഗ്രനിയമത്തിന് മുന്‍പ് ആധാര്‍ ഭേദഗതി വരുന്നത് ആപത്കരമായേക്കാമെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നു വന്നിരുന്നു. കൂടാതെ പതിനെട്ടു വയസു പൂര്‍ത്തിയായല്‍ 6 മാസത്തിനകം നിലവിലുള്ള ആധാര്‍ റദ്ധാക്കി പുതിയത് വാങ്ങണമെന്ന് ഭേദഗതി വ്യവസ്ഥ നിര്‍ദേശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button