KeralaLatest NewsIndia

പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി മൂന്നാർ വിടുന്നു, കാരണം പറയുന്നത് ഇങ്ങനെ

ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ നല്ല തണ്ണി ഡിവിഷനിലെ ജനപ്രതിനിധിയാണ് പെമ്പിള്ളൈ ഒരുമെ സമര നായിക ഗോമതി.

മൂന്നാർ : പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി മൂന്നാർ വിടുന്നു. ജനപ്രതിനിധി എന്ന നിലയിൽ സ്വന്തം ഡിവിഷനിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കാത്തതും സിപിഎം മ്മിന്റെ പകപോക്കലും പോലീസിന്റെ പീഡനവുമാണ് മൂന്നാർ വിടാനുള്ള തീരുമാനത്തിന്റെ കാരണമെന്ന് അവർ ഒരു ചാനലിനോട് പറഞ്ഞു. ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ നല്ല തണ്ണി ഡിവിഷനിലെ ജനപ്രതിനിധിയാണ് പെമ്പിള്ളൈ ഒരുമെ സമര നായിക ഗോമതി.

എന്നാൽ ഇവിടുത്തെ എല്ലാ വികസന പ്രവർത്തനങ്ങളും സി പി എം അട്ടിമറിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.തനിക്കെതിരെ സിഐടിയു,ഐ എൻ ടി യു സി,എ ഐ ടി യു സി തുടങ്ങി ഇടത്, വലത് മുന്നണികൾ ഒറ്റക്കെട്ടാണ്, ഇതോടൊപ്പം പോലീസിന്റെ നിരന്തര പീഡനവും തുടരുകയാണ് .ഇത്തരത്തിൽ മുന്നോട്ടു പോകാൻ കഴിയാത്തതിനാലാണ് മൂന്നാർ വിടുന്നത് രണ്ടു ദിവസത്തിനകം മൂന്നാറിൽ നിന്നും പോകുമെന്നും ഗോമതി ജനം ടി വിയോട് പറഞ്ഞു.

മൂന്നാറിലെ ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകാമെന്നും പ്ലാന്റേഷൻ ലേബർ കമ്മറ്റിയിൽ വനിതാ അംഗമാക്കാമെന്നുമുള്ള എസ് രാജേന്ദ്രൻ എം എൽ എ യുടെ വാഗ്ദാനത്തെ തുടർന്നാണ് സിപിഎമ്മിലേയ്ക്ക് താൻ പോയതെങ്കിലും 2016ൽ സിപിഎം വിട്ടു.തുടർന്നും തന്നോടൊപ്പം തോട്ടം തൊഴിലാളികൾ നില ഉറപ്പിച്ചതോടെയാണ് സിപിഎം രാഷ്ട്രീയ പകപോക്കൽ തുടരുന്നത് എന്നാണ് ഗോമതി ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button