USALatest News

കൊടും തണുപ്പില്‍ ആകാശത്തേക്ക് തിളച്ച വെള്ളം ഒഴിച്ചാലോ- വീഡിയോ കാണാം

വാഷിങ്ടന്‍: അമേരിക്കയില്‍ ഇപ്പോള്‍ ഒരു നിമിഷം പോലും മനുഷ്യന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. കൊടും തണുപ്പില്‍ ഉറഞ്ഞിരിക്കുന്ന രാജ്യത്ത് ഇതിനോടകം തന്നെ അതിശൈത്യം മൂലം നിരവധി മരണങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. ധ്രുവക്കാറ്റാണ് അമേരിക്കയുടെ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്കു കാരണം. മധ്യപടിഞ്ഞാറന്‍ അമേരിക്കയില്‍ ബുധനാഴ്ച രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന താപനിലയാണ്. ഉത്തരധ്രുവത്തിലെ അന്തരീക്ഷത്തില്‍ ചുറ്റിത്തിരിയുന്ന പോളാര്‍ വോര്‍ടെക്സ് എന്ന കാറ്റ് ദിശ തെറ്റിയടിക്കാന്‍ തുടങ്ങിയതോടെയാണ് അമേരിക്കയിലെ വിവിധ നഗരങ്ങള്‍ കടുത്ത മഞ്ഞിന്റെ പിടിയിലാണ്.

അതേസമയം പലസ്ഥലങ്ങളിലും 29 ഡിഗ്രി സെലിഷ്യസ് തണുപ്പ് രേഖപ്പെടുത്തി. എന്നാല്‍ പലര്‍ക്കും ഇത് വിശ്വാസിക്കാന്‍ ആവുന്നില്ലെന്നു കണ്ട് തണുപ്പിലെ കുറേ പരീക്ഷണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ ജനത. വീടിനുള്ളില്‍ മഞ്ഞു രൂപപ്പെട്ടതും, തലമുടി തണുത്തുറഞ്ഞ് മുകളിലേക്കു പൊങ്ങിയതു വരെയുള്ള രസകരമായ വീഡിയോകളാണിവ. കൂടാതെ അന്തരീക്ഷത്തില്‍ തിളച്ച വെള്ളം ഒഴിക്കുമ്പോള്‍ താഴെ വീഴും മുമ്പ് ഉറഞ്ഞുപോകുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പടരുന്നുണ്ട്.

https://twitter.com/buitengebieden/status/1091034500778418177

shortlink

Related Articles

Post Your Comments

Related Articles


Back to top button