Latest NewsKerala

ശബരിമല വിഷയം; പിണറായിയെ പ്രകീര്‍ത്തിച്ച് വിജയ് സേതുപതി

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളാണ് ശരിയെന്ന് വ്യക്തമാക്കി തമിഴ് നടന്‍ വിജയ് സേതുപതി. സ്ത്രീയെ ദൈവമായി കണക്കാക്കണമെന്നും അവര്‍ അശുദ്ധയല്ലെന്നും പറഞ്ഞ സേതുപതി, ഈ വിഷയങ്ങളിലടക്കം പിണറായി വിജയന്റെ പല തീരുമാനങ്ങളോടും ആദരവ് തോന്നിയിട്ടുണ്ടെന്നും താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നും പറഞ്ഞു. ഒരു മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സേതുപതി തന്റെ രാഷ്ട്രീയ-സാമൂഹിക കാഴ്ചപാടുകള്‍ വിശദീകരിച്ചത്.

‘ഭൂമി എന്നാല്‍ നമുക്കറിയാം അമ്മയാണ്. അതില്‍നിന്ന് ഒരുപിടി മണ്ണെടുത്ത് പ്രതിമചെയ്യുന്നു. അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ സത്യത്തില്‍ സംഭവിച്ചത്. ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി”. വിജയ് സേതുപതി പറയുന്നു.

പലരെയും മാറ്റിനിര്‍ത്തപ്പെടുന്ന പ്രവണത സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. അത് മാറേണ്ടതാണ്. തനിക്ക് അടുത്തവനുമായി ഒരു വ്യത്യാസവുമില്ലെന്ന് ഒരാള്‍ മനസ്സിലാക്കുന്നതോടെ എല്ലാം അവസാനിക്കുമെന്നും നമുക്ക് സ്വയംതിരിച്ചറിവുണ്ടായാല്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിന്നെ വിദ്യാഭ്യാസം കൊണ്ടും പ്രണയ വിവാഹങ്ങള്‍ കൊണ്ടും ഇത് പതിയെ മാറിവരുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button