Latest NewsNews

യാത്രക്കിടെ ഉണ്ടാകുന്ന ഛര്‍ദ്ദി നിങ്ങളെ അലട്ടുന്നുണ്ടോ? അതിനുള്ള പരിഹാരമിതാ

സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ ഈ പ്രവണത കൂടുതല്‍ കണ്ടുവരുന്നത്

യാത്രക്കിടെ പലരെയും അലട്ടുന്ന പ്രശ്‌നമാണ് ഛര്‍ദ്ദി. ഇക്കാരണം കൊണ്ടുതന്നെ യാത്ര ഒഴിവാക്കുന്നവരുമുണ്ട്. മരുന്നുള്‍പ്പടെയുള്ള പരിഹാരമാര്‍ഗങ്ങള്‍ തേടുന്നവര്‍ നിരവധിയാണ്. എന്നാല്‍ പ്രകൃതിദത്തമായ ചില മരുന്നുകള്‍ യാത്രക്കിടെ ഉണ്ടാവുന്ന ഛര്‍ദ്ദിയെ അകറ്റി നിര്‍ത്താന്‍ സഹായിക്കും എന്ന് അറിയുന്നവര്‍ ചുരുക്കമാണ്. സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ ഈ പ്രവണത കൂടുതല്‍ കണ്ടുവരുന്നത്. ‘അവോമിന്‍’ പോലുള്ള അലര്‍ജി മരുന്നുകള്‍ കഴിച്ച് യാത്രക്കിടെയുള്ള ഛര്‍ദ്ദി തടഞ്ഞു നിര്‍ത്തുന്നവരുണ്ട്. എന്നാല്‍ ഇത്തരം മരുന്നുകളേക്കാള്‍ ശരീരത്തിന് നല്ലത് പ്രകൃതിദത്തമായ പ്രതിവിധികളാണ്.

സ്വന്തം വാഹനത്തിലുള്ള യാത്രയാണെങ്കില്‍ ആവശ്യമായ ഇടവേള എടുത്ത് യാത്ര ചെയ്യുന്നത് നല്ലതാണ്. ഏലക്ക ഉപയോഗിച്ച് യാത്രക്കിടെയുണ്ടാകുന്ന ഛര്‍ദി തടയാവുന്നതാണ്. യാത്രക്കിടെ അസ്വസ്ഥതയോ, ഛര്‍ദ്ദിക്കാന്‍ തികട്ടി വരികയോ ചെയ്താല്‍ ഒന്നോ രണ്ടോ ഏലക്ക ചവക്കുന്നത് നല്ലതാണ്. ഏലക്ക സമയമെടുത്ത് ചവച്ചിറക്കുന്നത് ഛര്‍ദ്ദിക്ക് ശമനം നല്‍കും. യാത്രയിലുടനീളം തുടര്‍ച്ചായി പുസ്തകം വായന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കലാണ് കഴിവതും നല്ലത്. പകരം, ഇടക്കിടക്ക് ദൂര സ്ഥലത്തേക്ക് നോക്കി കണ്ണിനെ അല്‍പ്പ നേരം വെറുതെ വിടാം. യാത്രക്കിടെയുള്ള തുടര്‍ച്ചയായ പ്രവര്‍ത്തികള്‍ക്ക് പകരം, ബ്രേക്ക് നല്‍കി ഇടവിട്ട് ചെയ്യുന്നതാണ് നല്ലത്. ഛര്‍ദ്ദില്‍ പ്രശനമുള്ളവര്‍ യാത്രക്കിടെ നാരങ്ങ കയ്യില്‍ കരുതാവുന്നതാണ്. നാരങ്ങയോടൊപ്പം കുരുമുളക് പൊടിയും കഴിച്ചാല്‍ ഫലം ചെയ്യും.

Tags

Related Articles

Post Your Comments


Back to top button
Close
Close