UAELatest News

ഹെലികോപ്ടറില്‍ നിന്നും ബുര്‍ജ് അല്‍ അറബിലേക്ക് സൈക്കിളുമായി ചാടി യുവാവ് ; ഇവനെന്താ ഭ്രാന്തുണ്ടോയെന്ന് സോഷ്യല്‍ മീഡിയ

ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഹെലികോപ്്ടര്‍. അതാ ആ ഹെലികോപ്റ്ററില്‍ നിന്നും സൈക്കിളുമായി ഒരു യുവാവ് താഴേക്ക് ചാടുന്നു. അതും ദുബായ് നഗരത്തിന്റെ അഭിമാനമായ ബുര്‍ജ് അല്‍ അറബ് ഹോട്ടലിന്റെ മുകള്‍ നിലയിലേക്ക്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഈ വീഡിയോയാണ്.

സ്‌കോട്ടിഷ് ബി.എം.എക്സ് റൈഡര്‍ ക്രിസ് കൈല്‍ ആണ് ഈ അവിശ്വസിനീയമായ പ്രകടനത്തിന് പിന്നില്‍. ഹോട്ടലിന്റെ ഹെലിപ്പാഡില്‍ നിര്‍മിച്ച താത്കാലിക ലാന്‍ഡിംഗ് സ്പോട്ടിലേക്കായിരുന്നു താരം സൈക്കിളുമായി ചാടിയിറങ്ങിയത്. 700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിലേക്ക് ചാടുമ്പോള്‍ ഹെല്‍മറ്റ് അല്ലാതെ മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നുമില്ലായിരുന്നു അദ്ദേഹത്തിന്. റെഡ് ബുള്ളാണ് ഈ സാഹസിക പ്രകടനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോ വൈറലായതോടെ ഇത്രയും ഉയരത്തില്‍ നിന്നും കെട്ടിടത്തിന്റെ മുകളിലേക്ക് ചാടാന്‍ ഇവനെന്താ ഭ്രാന്തുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button