Latest NewsKeralaIndia

രാജ്യത്തെ എല്ലാ കള്ളന്‍മാരും ഒന്നിച്ചെങ്കിലും ബംഗാളിലെ സി. പി. എം അണികള്‍ കേന്ദ്രസര്‍ക്കാരിനൊപ്പം, കെ. സുരേന്ദ്രന്‍

ബംഗാളിലെ ശാരദ, റോസ്വാലി ചിട്ടി തട്ടിപ്പ് തട്ടിപ്പ് കേസുകള്‍ സി.ബി.ഐയെ ഏല്‍പ്പിച്ചത് സുപ്രീം കോടതിയാണ്

തിരുവനന്തപുരം: ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പോലീസ് തടഞ്ഞ് കസ്റ്റഡിയില്‍ എടുത്ത ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ നടപടിയെ വിമര്‍ശിച്ച്‌ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. ബംഗാളിലെ ശാരദ, റോസ്വാലി ചിട്ടി തട്ടിപ്പ് തട്ടിപ്പ് കേസുകള്‍ സി.ബി.ഐയെ ഏല്‍പ്പിച്ചത് സുപ്രീം കോടതിയാണ് ഈ കേസിലെ അന്വേഷണം കഴിഞ്ഞ കുറച്ച്‌ നാളായി ബംഗാള്‍ മുഖ്യമന്ത്രി ഭരണമുപയോഗിച്ച്‌ അട്ടിമറിക്കുകയാണ്.

ഇതിന്റെ ഒരു ഉദാഹരണമാണ് ഇന്നലെ കണ്ടതെന്നും ഈ വിഷയത്തില്‍ മമതാബാനര്‍ജിയെ പിന്തുണച്ച്‌ രാജ്യത്തെ കള്ളന്‍മാരെല്ലാം ഒന്നിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ വിഷയത്തില്‍ ബംഗാളിലെ സി. പി. എം അണികള്‍ കേന്ദ്രസര്‍ക്കാരിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും എന്നാല്‍ സി. പി. എം നേതൃത്വം അന്വേഷണം നേരിടണമെന്ന സി. ബി. ഐ നിലപാടിനൊപ്പം നില്‍ക്കുമോയെന്നും കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകേസ്സുകൾ സി. ബി. ഐയെ ഏൽപ്പിച്ചത് ബഹു. സുപ്രീം കോടതിയാണ്. സി. ബി. ഐ അന്വേഷണം കുറച്ചു വർഷങ്ങളായി ബംഗാളിൽ ഭരണം ഉപയോഗിച്ച് മമത അട്ടിമറിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ ബംഗാളിൽ കണ്ടത്. ഇതിന്റെ പേരിൽ രാജ്യത്തെ എല്ലാ കള്ളൻമാരും ഒന്നിച്ചിരിക്കുകയാണ്. രാഹുലും കമ്പനിയും മമതയുടെ കൂടെ കൂടി ബഹളം തുടങ്ങിയത് ഇതാണ് കാണിക്കുന്നത്.

ഇനി ഒന്നേ അറിയാനുള്ളൂ ഇത്രയും കാലം ഈ അഴിമതിയുടെ പേരിൽ ബംഗാളിൽ മമതയ്ക്കെതിരെ നിലപാടെടുത്ത സി. പി. എം നേതൃത്വം രാഹുൽ മമത തട്ടിപ്പുസംഘത്തോടൊപ്പം കൂടുമോ അതോ അന്വേഷണം നേരിടണമെന്ന സി. ബി. ഐ നിലപാടിനൊപ്പം നിൽക്കുമോ. ഏതായാലും ബംഗാളിലെ സി. പി. എം അണികൾ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനൊപ്പമാണ്.

സീതാറാം യെച്ചൂരിയും കൂട്ടരും കോൺഗ്രസ്സിന്റെ അടുക്കളപ്പണിക്കാരായതുകൊണ്ട് നല്ലതെന്തെങ്കിലും അവരിൽ നിന്ന് പ്രതീക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button