News

നിപ ജീവനെടുത്ത നഴ്‌സ് ലിനിയുടെ മകന് ഇന്ന് പിറന്നാൾ; കരളലിയിക്കുന്ന കുറിപ്പുമായി ലിനിയുടെ ഭർത്താവ്

നിപ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭർത്താവും മക്കളും ഇന്നും ലിനിയുടെ ഓർമകളിൽ തന്നെയാണ് ജീവിക്കുന്നത്. ഇന്ന് ലിനിയുടെ മകന്റെ ആറാം പിറന്നാളായിരുന്നു. അമ്മ ഒപ്പമില്ലാത്ത ആദ്യത്തെ പിറന്നാൾ. ആഘോഷങ്ങള്‍ ഇല്ലെങ്കിലും കുഞ്ഞിന് പുതിയ ഉടുപ്പ് വാങ്ങി, കേക്ക് മുറിച്ച്‌ സ്‌കൂളിലേക്കയച്ചുവെന്ന് ലിനിയുടെ ഭർത്താവ് മകന്റെ പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

റിതുലിന്റെ ആറാം പിറന്നാള്‍

ജന്മദിനങ്ങള്‍ നമുക്ക് എന്നും സന്തോഷമുളള ദിവസമാണ് അത് മക്കളുടേതാണെങ്കില്‍ അതിലേറെ സന്തോഷവും ഒരു ഓര്‍മ്മപ്പെടുത്തലുമാണ്. ലിനി…. നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍.
അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ…
ചെറുതായി പനി ഉണ്ടെങ്കിലും
അവന്റെ കൂട്ടുകാര്‍ക്കൊക്കെ സമ്മാനമായി പെന്‍സിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ് സ്‌കൂളില്‍ പോയത്.

കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല.
മോന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു.
ഉമ്മ ഉമ്മ ഉമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button