KeralaLatest News

ലിനി തന്നെയാണോ മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നിപ്പോയി; വൈറസ് ചിത്രത്തിന്റെ ട്രെയിലർ കണ്ടതിന് ശേഷം നഴ്‌സ് ലിനിയുടെ ഭർത്താവ് മനസ് തുറക്കുന്നു

നിരവധി പേരുടെ ജീവനാണ് നിപ്പ് വൈറസ് മൂലം ഇല്ലാതായത്. ഇപ്പോൾ കേരളം നേരിട്ട് കണ്ടതും അനുഭവിച്ചതുമായ നിപ്പയുടെ ഭീകരതയെക്കുറിച്ച് ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വൈറസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. നിപ്പ ജീവനെടുത്തവരില്‍ ഒരാളായ സിസ്റ്റര്‍ ലിനിയുടെ ഭർത്താവ് സജീഷ് ഇതിന്റെ പശ്ചാത്തലത്തിൽ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കുകയുണ്ടായി.

സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ ആഷിക് അബു എന്നെ വിളിച്ചിരുന്നു. നിപ്പയാണ് പ്രമേയമെന്നും ഞങ്ങളുടെയൊക്കെ ജീവിതമാണ് സിനിമയാകുന്നതെന്നും പറഞ്ഞിരുന്നു. റിമയാണ് ലിനിയാകുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.ഖത്തറില്‍ നടത്തിയ ട്രെയിലർ ലോഞ്ചിലാണ് ആദ്യമായി ലിനിയായി റിമയെ കാണുന്നത്.ഒരു നിമിഷം ലിനി തന്നെയാണോ മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നിപ്പോയി. ആ നിമിഷത്തെക്കുറിച്ച് എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. അത്ര വൈകാരികമായ നിമിഷമായിരുന്നു. ലിനിയായി വേഷമിട്ട റിമയുടെ ചിത്രമൊന്നും എന്നെ കാണിച്ചിരുന്നില്ല. പെട്ടന്ന് സ്‌ക്രീനില്‍ കണ്ടപ്പോള്‍ ശരിക്കും ഷോക്കായെന്നും സജീഷ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button