KeralaLatest News

ഉൾവനത്തിലകപ്പെട്ട ആദിവാസി യുവാവിനെ ആശുപത്രിയിലെത്തിച്ചു

കാട്ടാക്കട: വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടയിൽ ഉൾവനത്തിൽ കുടുങ്ങിയ ആദിവാസി യുവാവിനെ ആശുപത്രിയിലെത്തിച്ചു. അഗസ്ത്യവനം എറുമ്പിയാട് മൂന്ന് മുക്കിൽ സെറ്റിൽമെന്റിൽ താമസം ഈച്ചൻകാണി(46)ആണ് വനത്തിൽ അകപ്പെട്ടത്. ഇയാൾക്ക് കാലിനും, കൈക്കും ഗുരുതര പരിക്കേറ്റിരുന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.

ഒന്നരയാഴ്ച മുമ്പാണ് ഈച്ചനും സഹോദരനും അയൽ വാസിയും ഉൾപെടുന്ന സംഘം വനവിഭവ ശേഖരണത്തിന് ഉൾവനത്തിലേക്ക് പോയത്.ക്ലാമല രണ്ടാം സെക്ഷൻ പരിധിയിലെ കളക്കോട് മുണ്ടൻതറ ഭാഗത്ത് വന വിഭവ ശേഖരണത്തിനിടെ പുലിവിഴുന്താൻ ചൊനയെന്ന് അറിയപെടുന്ന കൂറ്റൻ പാറയിൽ നിന്ന് വഴുതി അൻപത് അടിയിലേറെ താഴ്ചയുള്ള പാറക്കെട്ടിലേക്ക് ഈച്ചൻ വീഴുകയായിരുന്നു.

ഇവിടെ നിന്ന് കാട്ടുവള്ളികൾ ഉപയോഗിച്ച് ഒപ്പമുണ്ടായിരുന്നവർ കരകയറ്റി സമീപത്തെ പാറയിടുക്കിൽ എത്തിച്ചു. കാലിന് ഗുരുതര മുറിവും പൊട്ടലുണ്ടായതിനാൽ മടങ്ങാനായില്ല. കൂടെയുണ്ടായിരുന്നവർ നാട്ടിലെത്തി വിവരം അറിയിച്ചു. പഞ്ചായത്ത് അംഗം രമേശന്റെ നേതൃത്വത്തിൽ വനപാലകരും ആദിവാസികളും ശനി വൈകിട്ട് ഈച്ചൻ കഴിഞ്ഞ പാറകൂട്ടത്തിലെത്തി താൽക്കാലിക സ്ട്രെക്ച്ചർ നിർമിച്ച് പത്ത് കിലോമീറ്ററോളം കാൽനടയായി ചുമന്ന് പുരവിമലയെത്തിച്ച് ഇവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button