Latest NewsTechnology

കടം വാങ്ങി മുങ്ങുന്നവർക്ക് ഇനി പിടിവീഴും : ഇവരെ കണ്ടുപിടിക്കാൻ പുതിയ ആപ്പ് എത്തുന്നു

കടം വാങ്ങി മുങ്ങുന്നവരെ കണ്ടുപിടിക്കാൻ പുതിയ ആപ്പ് എത്തുന്നു. ചൈനയിലെ പ്രശസ്ത മെസേജിംഗ് പ്ലാറ്റ്ഫോമായ വീചാറ്റ് ആണ് ഈ ആപ്പ് അവതരിപ്പിച്ചത്. വീചാറ്റില്‍ ലഭ്യമായ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിൽ പണം നല്‍കാനുള്ള വ്യക്തിയെക്കുറിച്ചുളള വിവരങ്ങള്‍ നൽകിയാൽ അയാള്‍ എവിടെയുണ്ടെന്ന് ആപ്പ് കാണിച്ച് തരും. എന്നാൽ അഞ്ഞൂറുമീറ്ററിനും അപ്പുറമാണ് ഉപഭോക്താവ് ഉദ്ദേശിക്കുന്നയാള്‍ ഉള്ളതെങ്കില്‍ കൃത്യമായ വിവരം ലഭിക്കില്ല.

പണം നല്‍കാനുള്ള വ്യക്തിയുടെ പേര്, ഫോട്ടോ, തുടങ്ങിയവ ആപ്പില്‍ നല്‍കാന്‍ കഴിയില്ലെങ്കിലും അധികം വൈകാതെ ഈ സൗകര്യവും പ്രതീക്ഷിക്കാം. ചൈനയിലെ ഹെബെയ് പ്രദേശത്തുള്ളവര്‍ക്ക് മാത്രം ലഭ്യമായ ഈ ആപ്പ് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടികൾ കമ്പനി തുടങ്ങി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.

Tags

Post Your Comments

Related Articles


Back to top button
Close
Close