Latest NewsNattuvartha

പുസ്തകോത്സവം ആരംഭിച്ചു

ആറ്റിങ്ങല്‍ : നഗരസഭാ ലൈബ്രറിയും കേരള സ്‌റ്റേറ്റ് ബുക്ക് മാര്‍ക്കും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് ‘ ആറ്റിങ്ങല്‍ പുസ്തകോത്സവം ‘ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. അഡ്വ ബി സത്യന്‍ എം എല്‍ എ അധ്യക്ഷനായി.നഗര സഭ ചെയര്‍മാന്‍ എം പ്രദീപ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സി പ്രദീപ്, ആര്‍ രാജു, എസ് ജമീല, എ റുഖൈനത്ത്, അവനവന്‍ ചേരി രാജു, മുന്‍ ചെയര്‍മാന്‍ സി ജെ രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍ പേര്‍സണ്‍ ആര്‍ എസ് രേഖ സ്വാഗതവും, കെ വേണു നന്ദിയും പറഞ്ഞു.

ഫെബ്രുവരി നാലു മുതല്‍ പത്ത് വരെ അക്ഷര നഗരിയില്‍ ( നഗര സഭാങ്കണം )ത്തില്‍ നടക്കുന്ന പുസ്തകോല്‍സവത്തില്‍ ഒന്നാം ദിവസം ആനന്ദിന്റെ ‘ വ്യാസനും വിഘ്‌നേശ്വരനും ‘ എന്ന പുസ്തകത്തിന്റെ ചര്‍ച്ചയില്‍ മുരളീ കൃഷ്ണന്‍ പുസ്തകാവതരണം നടത്തി.

ഇന്ന് വൈകുന്നേരം നാലിന് സി രാധാകൃഷ്ണന്റെ ‘ മുന്‍പേ പറക്കുന്ന പക്ഷികള്‍ ‘ എന്ന പുസ്തകത്തിന്റെ ചര്‍ച്ചയില്‍ സുനില്‍ വെട്ടിയറയും ,ആറിന് വൈകുന്നേരം നാലിന് ഉറൂബിന്റെ ‘ ഉമ്മാച്ചു ‘ എന്ന പുസ്തകത്തിന്റെ ചര്‍ച്ചയില്‍ രാമചന്ദ്രന്‍ കരവാരവും ,ഏഴിന് വൈകുന്നേരം നാലിന് ടി പദ്മനാഭന്റെ ‘ മഖന്‍ സിന്ദിന്റെ മരണം ‘ എന്ന പുസ്തകത്തിന്റെ ചര്‍ച്ചയില്‍ സി എസ് ചന്ദ്രബാബുവും, എട്ടിന് വൈകുന്നേരം നാലിന് കടമ്മനിട്ടയുടെ ‘ കടമ്മനിട്ട കവിതകള്‍ ‘ എന്ന പുസ്തകത്തിന്റെ ചര്‍ച്ചയില്‍ കവി കെ രാജ ചന്ദ്രനും പുസ്തകാവതരണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button