Latest NewsBusiness

കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് സ്വന്തമാക്കാം

സ്വര്‍ണ ബോണ്ട് ഇന്നുമുതല്‍ അഞ്ച് ദിവസം വാങ്ങാന്‍ അവസരം

കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് സ്വന്തമാക്കാന്‍ ഇതാ അവസരം. ഇന്നു മുതല്‍ അഞ്ച് ദിവസം വരെയാണ് സ്വര്‍ണ ബോണ്ട് വാങ്ങാന്‍ അവസരം. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആറാമത്തെയും അവസാനത്തെയും സ്വര്‍ണ ബോണ്ട് വിതരണമാണ് ഇത്. പണമോ ചെക്കോ നല്‍കി ബോണ്ടുകള്‍ വാങ്ങാവുന്നതാണ്. സ്വര്‍ണമായി വാങ്ങാതെ തുല്യമായ തുകയ്ക്കുള്ള സ്വര്‍ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് അഥവാ സ്വര്‍ണ ബോണ്ടിന്റെ രൂപത്തില്‍ വാങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് ആവിഷ്‌കരിച്ചതാണ് സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതി.

സ്വര്‍ണത്തിന്റെ വിപണി വിലയ്ക്കൊപ്പം 2.50 ശതമാനം പലിശ കൂടി നിക്ഷേപകനു ലഭിക്കും എന്നതാണ് സ്വര്‍ണ ബോണ്ടിന്റെ പ്രധാന പ്രത്യേകത. ഈ പലിശയെ ഉറവിടത്തില്‍ നിന്നുള്ള ആദായനികുതി (ടിഡിഎസ്) പിടിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സമയത്തെ സ്വര്‍ണ നിരക്കിനെ അടിസ്ഥാനമാക്കി ഇതിനെ പണമാക്കി മാറ്റാവുന്നതാണ്. കാലാവധി പൂര്‍ത്തിയാകുന്നതു വരെ ബോണ്ട് കൈവശം വച്ചിട്ടുണ്ടെങ്കില്‍ മൂലധന നേട്ടത്തിന്മേല്‍ ആദായ നികുതി ഈടാക്കുകയുമില്ല.

ഗുഡ് മോണിംഗ് വിജേഷ്, മാര്‍ച്ച് കഴിയുന്നതുവരെ മോണിംഗ് ഷിഫ്റ്റ് ഇടാമോ. കാശിയ്ക്ക് ഇപ്പോള്‍ റിവിഷനാണ്. ഉച്ചതിരിഞ്ഞ് എനിയ്ക്ക് ശ്രദ്ധിക്കാന്‍ പറ്റുന്നുണ്ട്. അന്നാന്ന് എടുത്തത് അഅപ്പോ തന്നെ പഠിപ്പിച്ചുവിടാന്‍ പറയാറുണ്ടെങ്കിലും അതിന് കഴിയാറില്ലായിരുന്നു. മനുവേട്ടന്‍ റെഗുലറായി ഉണ്ടെങ്കില്‍ പ്രശ്‌നമില്ലായിരു്‌നു. ആര്‍ക്കെങ്കിലും ഷിഫ്റ്റ് ആവശ്യമായി വന്നാല്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്യാം.. ഈ റിക്വസ്റ്റ് ഒന്നു പരിഗണിയ്ക്കാമോ..

shortlink

Related Articles

Post Your Comments

Related Articles


Back to top button