Jobs & VacanciesLatest NewsEducation & Career

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : ബി.എസ്.എന്‍.എല്ലിൽ അവസരം

അവസാന തീയതി : മാര്‍ച്ച് 12

ബി.എസ്.എന്‍.എല്ലില്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍ തസ്തികയിൽ അവസരം. എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗക്കാര്‍ക്കായുള്ള പ്രത്യേക തിരഞ്ഞെടുപ്പാണിത്. സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലെ എന്‍ജിനീയര്‍ ബിരുദ ധാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഗേറ്റ് സ്‌കോര്‍ 2019 അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ആകെ 198 ഒഴിവുണ്ട്(ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ 132, സിവില്‍ 66). കേരള സര്‍ക്കിളില്‍ 26 (ഇലക്ട്രിക്കല്‍ 24, സിവില്‍ 2) ഒഴിവുകളാണ് ഉള്ളത്. ഫെബ്രുവരി 11 മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും.

വിശദ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി : മാര്‍ച്ച് 12

shortlink

Related Articles

Post Your Comments

Related Articles


Back to top button