Latest NewsNattuvarthaCrime

മാന്‍ വേട്ട : മൂന്ന് പേര്‍ അറസ്റ്റില്‍

ഈറോഡ്: മാനിനെ വേട്ടയാടിയ സംഭവത്തില്‍ മൂന്ന് പേരെ ഫോറസ്റ്റ് സംഘം പിടികൂടി. ഈറോഡിനടുത്തുള്ള അന്തിയൂര്‍ വനമേഖലയില്‍ വെച്ചാണ് ഇവര്‍ മാന്‍വേട്ട് നടത്തിയത്. കട്ടുകോട്ട സ്വദേശി ശിവകുമാര്‍ (40), തലപ്പാളയം നിവാസി വിശ്വനാഥന്‍ (43), ഒളഗടത്ത് താമസിക്കുന്ന ദേവരാജ് (65) എന്നിവരെയാണ് വനപാലകരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഫോറസ്റ്റ് ഓഫീസര്‍മാര്‍ പുറകെ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഇവര്‍ വെടിവെക്കാന്‍ ഉപയോഗിച്ച തോക്കും കൊന്ന മാനിനെയും ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ മൂവരെയും വനപാലകര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വേട്ടയാടിയ മാനും തോക്കും കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button