CinemaMollywoodNewsEntertainment

കക്ഷി അമ്മിണിപിള്ളയുടെ ടീസര്‍ പുറത്തിറങ്ങി

 

പുതുമുഖ സംവിധായകമായ ദിന്‍ജിത്ത് അയ്യാത്താന്റെ ആദ്യ പടം കക്ഷി അമ്മിണിപിള്ളയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ആസിഫ് അലി നായകവേഷത്തിലെത്തുന്നു. സിനിമ മുഴുനീള എന്റര്‍ടെയിനര്‍ ആയിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സനിലേഷ് ശിവന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. അഡ്വ. പ്രതീപന്‍ മഞ്ജോടി എന്ന കഥാപാത്രമായാണ് ആസിഫ് എത്തുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. അഹമ്മദ് സിദ്ധിഖി, ബേസില്‍ ജോസഫ്, വിജയരാഘവന്‍ നിര്‍മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത്, മുരളി, ലുക്മാന്‍, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമുക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവധാസന്‍ ഷിബില, സരസ ബാലുശേരി, ചിത്രത്തില്‍ എന്നിവരും അണിനിരക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button