KeralaLatest News

ശബരിമല കേസിന്റെ വാദം അവസാന ഘട്ടത്തിലേക്ക് ; ഏഴു പേരുടെ വാദം പൂർത്തിയായി

ന്യൂഡൽഹി : ശബരിമലയിലെ പുനഃപരിശോധനാ ഹർജിയുടെ വാദം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഏഴു പേരുടെ വാദം പൂർത്തിയായി. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും വാദം ഇന്നുതന്നെ കേൾക്കും. ഉഷാ നന്ദിനിക്കുവേണ്ടി ഗോപാൽ ശങ്കര നാരായണനാണ് ഹാജരായത്. അഡ്വ: വെങ്കിട്ട രമണി , അഡ്വ: വെങ്കിട്ട രാമൻ എന്നിവരുടെ വാദം പൂർത്തിയായി. ബ്രാഹ്മണ സഭയ്ക്കുവേണ്ടി വാദിച്ചത് ശേഖർ നാഫഡെയായിരുന്നു. അഭിഷേക് സിംഗ്‍വിയാണ് പ്രയാർ ഗോപാലകൃഷ്ണനുവേണ്ടി വാദം ഉന്നയിച്ചത്.

കൂടുതൽ പേർ വാദിക്കാനുണ്ടെങ്കിൽ അവ എഴുതി നൽകാൻ കോടതി അറിയിച്ചു. ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചോദിച്ചപ്പോൾ എൻഎസ്എസ് അഭിഭാഷകനായ കെ പരാശരൻ എഴുന്നേൽക്കുകയായിരുന്നു. വിധിയിൽ പിഴവുണ്ടെന്നാണ് അഡ്വ. കെ പരാശരൻ വാദിച്ചത്. പ്രധാനവിഷയങ്ങൾ പരിഗണിക്കാതെയാണ് വിധിയെന്നാണ് അഡ്വ. പരാശരന്‍റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button