Latest NewsUAE

മന്ത്രവാദത്തിനായി കടത്തിയ വസ്തുക്കള്‍ വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തു

ദുബായ് : മന്ത്രവാദത്തിനായി കടത്തിയ വസ്തുക്കള്‍ വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തു. 47.6 കിലോ തൂക്കം വരുന്ന വസ്തുക്കള്‍ ദുബായ് കസ്റ്റംസ് അധികൃതരാണ് പിടിച്ചെടുത്തത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ വഴിയും തപാല്‍ ഉരുപ്പടികളായുമാണ് ഈ വസ്തുക്കള്‍ വിമാനത്താവളത്തിലെത്തിയത്.

ഏലസ്സുകള്‍, ചരടുകള്‍, മൃഗത്തോലുകള്‍, പലതരം മന്ത്രങ്ങള്‍ കുറിച്ച കടലാസുകള്‍, മരണത്തിനു ഉപയോഗിക്കുന്ന ചില പുസ്തകങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. മുമ്പ് ആഫ്രിക്കയില്‍ നിന്നുമെത്തിയ ഒരു യാത്രക്കാരനില്‍ നിന്നു മാത്രം പത്തര കിലോ മന്ത്രവാദ വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. സമാന സംഭവങ്ങൾ മുൻ വർഷങ്ങളിലും ഉണ്ടായിട്ടുണ്ട്.

ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സംയുക്ത സഹകരണവും സമൂഹത്തില്‍ ബോധവല്‍ക്കരണവും വേണമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button