KeralaLatest NewsNews

കോഴിക്കോട് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

ഇന്ന് രാവിലെയായിരുന്നു അപകടം

കോഴിക്കോട്: കോഴിക്കോട് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മുക്കം ചേന്ദമംഗല്ലൂര്‍ സ്വദേശി വി.കെ. ഇസ്മായില്‍ (53), പേരാമ്പ്ര എരോത്ത് ഗാര്‍ഡന്‍ ഹൗസില്‍ മുഹമ്മദ് താജുദ്ദീന്‍ (32) എന്നിവരാണ് മരിച്ചത്. മുക്കം എന്‍.ഐ.ടിക്ക് സമീപമാണ് അപകടം നടന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം. ഇരുവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കോഴിക്കോട് നിന്ന് മുക്കത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. തുടര്‍ന്ന് ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്ഥലത്തു തന്നെ ഇവര്‍ മരിച്ചു. ഇരുവരും ചേന്ദമംഗല്ലൂര്‍ കെ.സി. ഫൗണ്ടേഷന്‍ ജീവനക്കാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button