Latest NewsIndia

ആ​ദ്യ എ​ഞ്ചി​ന്‍​​ര​ഹി​ത ട്രെ​യി​ന്‍ 15 മുതൽ

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയിലെ ആ​ദ്യ എ​ഞ്ചി​ന്‍​​ര​ഹി​ത സെ​മി-​ഹൈ സ്പീ​ഡ് ട്രെ​യി​ന്‍ വ​ന്ദേ ഭാ​ര​ത് എ​ക്പ്ര​സ് 11 മുതൽ സർവീസ് നടത്തുന്നു. ‘ട്രെ​യി​ന്‍ 18’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫെ​ബ്രു​വ​രി 15ന് ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ഡ​ല്‍​ഹിയി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് മോ​ദി ട്രെ​യി​ന്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന​ത്.

30 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ശ​താ​ബ്ദി എ​ക്സ്പ്ര​സു​ക​ള്‍​ക്ക് പ​ക​ര​മാ​യിട്ടാണ് ഇ​വ സ​ര്‍​വീസ് ന​ട​ത്തു​ന്ന​ത്. ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ല്‍ കോ​ച്ച്‌ ഫാ​ക്ട​റി​ലാ​യാ​ണ് 16 ബോ​ഗി​ക​ളു​ള്ള എ​ഞ്ചി​ന്‍​ര​ഹി​ത ട്രെ​യി​ന്‍ നി​ര്‍​മി​ച്ച​ത്. 160 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യാ​ണ് നി​ര്‍​മാ​താ​ക്ക​ള്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും 180 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലും പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തി​യി​രു​ന്നു.

ഓ​ട്ടോ​മാ​റ്റി​ക് വാ​തി​ലു​ക​ളും പ​ടി​ക​ളും ഉ​ള്ള കോ​ച്ചു​ക​ളി​ല്‍ വൈ ​ഫൈ സം​വി​ധാ​നം ജി​പി​എ​സ് അ​ടി​സ്ഥാ​ന പാ​സ​ഞ്ച​ര്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സം​വി​ധാ​നം, ബ​യോ വാ​ക്വം സി​സ്റ്റ​ത്തോ​ട് കൂ​ടി​യ ടോ​യ്‌​ല​റ്റ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. മു​ഴു​വ​നാ​യി ശീ​തീ​ക​രി​ച്ച വ​ണ്ടി​യി​ല്‍ യൂ​റോ​പ്യ​ന്‍ രീ​തി​യി​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത, യാ​ത്രി​ക​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള രീ​തി​യി​ല്‍ ക്ര​മീ​ക​രി​ക്കാ​വു​ന്ന സീ​റ്റു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button