Latest NewsKerala

ഇടുക്കിക്ക് 5000 കോടി ; പ്രളയസെസ‌് വൈകിയേക്കും

ഇടുക്കി : പ്രളയത്തിന് ശേഷം അവതരിപ്പിച്ച കേരളാ ബജറ്റിൽ ഇടുക്കി ജില്ലയ‌്ക്ക‌് 5000 കോടി രൂപയുടെ സമഗ്ര പാക്കേജ‌്. തേയില, ചക്ക, പച്ചക്കറി, സുഗന്ധവിളകളായ കുരുമുളക്, ഏലം തുടങ്ങിയവയുടെ ഉല്‍പ്പാദനവും മൂല്യവും ഉയര്‍ത്തുന്നതാണ‌് പദ്ധതി. മൂന്ന‌ു വര്‍ഷംകൊണ്ട‌് പാക്കേജ‌് നടപ്പാക്കുമെന്ന‌് ധനമന്ത്രി തോമസ‌് ഐസക‌് നിയമസഭയില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 2019–20 സാമ്പത്തിക വര്‍ഷം 1500 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും. മന്ത്രി എം എം മണിയുടെ പ്രത്യേക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ‌് സമഗ്രപാക്കേജെന്ന‌് ധനമന്ത്രി വിശദീകരിച്ചു.

ക്ഷീരസാഗരം മാതൃകയില്‍ കന്നുകാലി വളര്‍ത്താന്‍ സമഗ്ര പദ്ധതിയും ബ്രഹ്മഗിരി മാതൃകയില്‍ ഇറച്ചി സംസ‌്കരണ യൂണിറ്റും ഇനി ഇടുക്കിക്ക‌് സ്വന്തമാകും.സംസ്ഥാന ആവിഷ‌്കൃത, കേന്ദ്രാവിഷ്കൃത, തദ്ദേശഭരണ, റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, കിഫ്ബി എന്നീ സ്രോതസ്സുകളുടെ പദ്ധതികള്‍ സംയോജിപ്പിച്ചാകും പാക്കേജിന് രൂപംനല്‍കുക. 2019—20ല്‍ 550 കോടി സംസ്ഥാന പ്ലാനില്‍നിന്നും 100 കോടി കേന്ദ്രാവിഷ്കൃത പദ്ധതികളില്‍നിന്നും 350 കോടി തദ്ദേശസ്ഥാപനങ്ങളില്‍നിന്നും 250 കോടി കിഫ്ബിയില്‍നിന്നും 250 കോടി റീ ബില്‍ഡ് കേരള തുടങ്ങിയ സ്രോതസ്സുകളില്‍നിന്നും അധികമായും ലഭിക്കും.

മണ്ണുപരിശോധന നടത്തി എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ആവശ്യമായ ജൈവവളം, ജീവാണുവളം, കുമ്മായം, ഡോളോമേറ്റ് തുടങ്ങിയവ കാലവര്‍ഷം എത്തുന്നതിനുമുമ്പ് ജില്ലയിലെ എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാക്കും. ഫാം ടൂറിസത്തിന‌് ഊന്നല്‍ നല്‍കും.

അതേസമയം വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ പ്രളയ സെസ‌് പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും അതിനായി കേരള ചരക്കുസേവന നികുതി നിയമത്തില്‍ മാറ്റംവരുത്തുമെന്നും ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button