KeralaLatest NewsNews

കെഎസ്ആര്‍ടിസിയുടെ തലപ്പത്തേക്ക് എംപി ദിനേശ്; ചുമതലയേല്‍ക്കും

ടോമിന്‍ തച്ചങ്കരിയെ മാറ്റിയാണ് എംപി ദിനേശിനെ പുതിയ എംഡിയായി നിയമിച്ചത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് അദ്ദേഹം പുതിയ എംഡി സ്ഥാനം ഏറ്റെടുക്കുക. ടോമിന്‍ തച്ചങ്കരിയെ മാറ്റിയാണ് എംപി ദിനേശിനെ പുതിയ എംഡിയായി നിയമിച്ചത്.

നാലു മാസം മാത്രമാണ് ദിനേശിന് സര്‍വ്വീസ് കാലാവധിയുള്ളത്. അതിനിടയിലാണ് അദ്ദേഹം എംഡിയായി ചുമതലയേല്‍ക്കുന്നത്. ഇതിന് ശേഷവും അദ്ദേഹത്തിന് തുടരാന്‍ സര്‍ക്കാര്‍ തിരുമാനമെടുക്കുമെന്നാണ് സൂചന. ഇതിനിടെ പിരിച്ചുവിട്ട താല്‍കാലിക കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം രാപ്പകല്‍ സമരമാക്കി മാറ്റി. 18 ദിവസമായി തുടരുന്ന സമരം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരും മാനേജ്‌മെന്റും തയ്യാറാകണമെന്ന് താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ കൂട്ടായ്മ ആവശ്യപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button