Latest NewsIndia

ദളിത് കോളനിയിലെ മതപരിവർത്തനം തടയാൻ ശ്രമിച്ച പി എം കെ നേതാവിന്റെ കൊലപാതകം; പ്രതിഷേധം പുകയുന്നു

കുംഭകോണം: ദളിത് കോളനിയിൽ ഇസ്‌ലാം മതപരിവർത്തനം നടത്താൻ വന്ന ആളുകളെ എതിർത്ത പി എം കെ നേതാവിന്റെ കൊലപാതകത്തിൽ കുംഭകോണത്തു സംഘർഷം പുകയുന്നു. വലിയ പോലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാത്രി തിരിച്ചറിയാനാകാത്ത ഒരുകൂട്ടം ആളുകളാണ് 42 കാരനായ രാമലിംഗത്തിനെ കൊലപ്പെടുത്തിയത്. രാമലിംഗത്തിന്റെ രണ്ടു കൈകളും വെട്ടിയെടുത്ത സംഘം ക്രൂരമായി കൊടുവാൾ കൊണ്ട് നിരവധി തവണ വെട്ടി.

പാട്ടാളി മക്കൾ കച്ചി നേതാവായ രാമലിംഗവും ദളിതൻ ആണ്. രാമലിംഗത്തെ വെട്ടിയത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു കയ്യും വെട്ടിയെടുത്തതോടെ അനിയന്ത്രിതമായ രക്തസ്രാവമാണ് ഉണ്ടായത്. ഇദ്ദേഹത്തെ ആദ്യം കുംഭകോണത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് കുംഭകോണം മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. രക്തസ്രാവം അനിയന്ത്രിതമായതിനാൽ തന്നെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ വർഗീയ സംഘര്ഷമുണ്ടാകുമോയെന്ന ഭയത്തിലാണ് പോലീസ്. സംഭവത്തിൽ നാട്ടുകാർ ആരോപിക്കുന്നത് ഇതിനു പിന്നിൽ അന്നേ ദിവസം ചിലർ കോളനിയിൽ മതപരിവർത്തനം നടത്താൻ എത്തിയതും അവരുമായി നടന്ന വാക്കു തർക്കവുമാണ് . ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.

വീഡിയോ:

shortlink

Related Articles

Post Your Comments

Related Articles


Back to top button