Latest NewsInternational

അനുഭവിച്ചത് നൂറ്റാണ്ടിലെ കൊടിയ ചൂട്

ന്യൂയോര്‍ക്ക്: കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നമ്മളനുഭവിച്ചു തീര്‍ത്തത് ആധുനിക കാലത്തെ ഏറ്റവും വലിയ ചൂടാണെന്ന് പഠനം. 1880 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ, 138 വര്‍ഷത്തെ ആഗോളതാപനിലയാണ് നാസയുടെ ബഹിരാകാശ വിഭാഗം പഠിച്ചത്. ഇതുപ്രകാരം 20ാം നൂറ്റാണ്ടിലെ ശരാശരി താപനിലയേക്കാള്‍ 0.83 ഡിഗ്രി കൂടുതലായിരുന്നു കഴിഞ്ഞവര്‍ഷം അനുഭവപ്പെട്ടത്. ഇതിലും അധികമായിരുന്നു 2015-17 ലെ ചൂട്. 1880 കള്‍ക്ക് ശേഷം ആഗോളതാപനിലയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് ഓളം വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം ആര്‍ട്ടിക് പ്രദേശത്ത് വന്‍തോതില്‍ മഞ്ഞുമലകള്‍ ഉരുകിയെന്നും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോളതതപനത്തിന്റെ ഫലമായാണ് ഈ അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനമെന്നും ഹരിതഗൃഹ വാതകങ്ങള്‍ അമിതമായി പുറന്തള്ളപ്പെടുന്നതാണ് ഇതിനെല്ലാം കാരണം എന്നാണ് ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തുന്നത്. താപതരംഗവും പെട്ടെന്നുണ്ടായ കനത്ത മഴയും ഓരോ മേഖലയിലും ഉണ്ടാക്കാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും മറ്റ് മുന്നറിയിപ്പുകളും സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button