KeralaLatest NewsIndia

‘യഥാര്‍ത്ഥ വസ്തുതകൾ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ മറച്ചു വെച്ചു’: ബോർഡ് ജീവനക്കാർ സുപ്രീം കോടതിയിലേക്ക്

ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലോ, സ്വത്തിലോ ഇടപെടാന്‍ സര്‍ക്കാരിന് അവകാശം ഇല്ല. ഇക്കാര്യം ഭരണഘടന ബഞ്ച് പരിഗണിച്ചില്ല.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകളും നിയമവും സുപ്രീം കോടതിയില്‍ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് ജീവനക്കാരുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഫ്രണ്ടിനായി സുപ്രീംകോടതിയില്‍ എഴുതി സമര്‍പ്പിച്ച വാദങ്ങളിലാണ് ബോര്‍ഡിനെതിരെയുള്ള പരാമര്‍ശം ഉയര്‍ന്ന് വന്നത്.

യുവതി പ്രവേശന വിധി ആരാധനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന ഭരണഘടന വ്യവസ്ഥക്കെതിരാണെന്ന് എംപ്ലോയീസ് ഫ്രണ്ട് വാദിക്കുന്നു. ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കന്ന വേളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയത് മൂലമാണ് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് എംപ്ലോയീസ് ഫ്രണ്ട് വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലോ, സ്വത്തിലോ ഇടപെടാന്‍ സര്‍ക്കാരിന് അവകാശം ഇല്ല. ഇക്കാര്യം ഭരണഘടന ബഞ്ച് പരിഗണിച്ചില്ല.

ഇത് മൂലം യുവതി പ്രവേശന വിധി പുനഃ പരിശോധിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button