Latest NewsKerala

ലാവലിന്‍ കേസ് വീണ്ടും ഉയരുമെന്ന ഭയംമൂലം റഫാലില്‍ പിണറായി മൗനം പാലിക്കുന്നുവെന്ന് മുല്ലപ്പളളി

കോഴിക്കോട്: ബിജെപിയും സിപിഎമ്മും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്നും റഫാല്‍ ഇടപാടില്‍ പിണറായി ഒന്നും മിണ്ടാത്തത് ഈ കൂട്ടുകെട്ടിന്‍റെ തെളിവാണെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസ് വീണ്ടും ഉയര്‍ന്ന് വരുമെന്ന പേടി കാരണമാണ് റഫാല്‍ ഇടപാടില്‍ അദ്ദേഹം മൗനം തുടരുന്നത്.

കേന്ദ്ര സര്‍ക്കാരിനെ സിപിഎമ്മിന് പേടിയാണെന്നും മുല്ലപ്പള്ളി വിമര്‍ശനമുന്നയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ കോഴിക്കോട് ജില്ലയിലെ സമാപന സമ്മേളനത്തിലാണ് ഈ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button