Latest NewsIndia

മമത ഏകാധിപതിയെന്ന് കേന്ദ്രമന്ത്രി

അതേസമയം മമത പൂതനയാണെന്നും അവര്‍ ബംഗാളിനെ നശിപ്പിക്കുകയാണെന്നും ശിവരാജ് സിംഗ് ആരോപിച്ചു

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ര്‍​ജി ഏകാധിപതിയാണെന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്.  മമത ഝാ​ന്‍​സി റാ​ണി​യ​ല്ലെ​ന്നും . മ​റി​ച്ച്‌ ഉ​ത്ത​ര കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം​ഗ് ജോം​ഗ് ഉ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം മമത പൂതനയാണെന്നും അവര്‍ ബംഗാളിനെ നശിപ്പിക്കുകയാണെന്നും ശിവരാജ് സിംഗ് ആരോപിച്ചു. അ​വ​ര്‍​ക്ക് ഝാ​ന്‍​സി റാ​ണി​യു​ടെ ശ​ക്തി​യി​ല്ല. മ​മ​ത റോ​ഹിം​ഗ്യ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്നു​. ഝാന്‍​സി റാ​ണി രാ​ജ്യ​ത്തി​നാ​യി പോ​രാ​ടിയ വ്യക്തിയാണെന്നുംസിംഗ് പറഞ്ഞു.

മമത ബാനര്‍ജി ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ ഝാ​ന്‍​സി റാ​ണി​യാണെന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി ദി​നേ​ഷ് തൃ​വേ​ദി പ​റ​ഞ്ഞി​രു​ന്നു. ധീ​ര​യാ​യ രാ​ഞ്ജി​യെ ക​ണ​ക്കെ​യാ​ണ് മ​മ​ത കേ​ന്ദ്ര​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. ജ​ന​ങ്ങ​ള്‍ കൂ​ടെ ഉ​ള്ളി​ട​ത്തോ​ളം കാ​ലം അ​ക്ര​മം ഉ​ണ്ടാ​വു​മ്ബോ​ള്‍ താ​ണു​വ​ണ​ങ്ങി നി​ല്‍​ക്കാ​ന്‍ മ​മ​ത ബാ​ന​ര്‍​ജി​യെ കി​ട്ടി​ല്ലെ​ന്നും തൃ​വേ​ദി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button