KeralaLatest News

‘രണ്ടാമൂഴം’ സംബന്ധിച്ച കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി

കോ​ഴി​ക്കോ​ട‌്: പ്രശസ്ത എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ ‘ര​ണ്ടാ​മൂ​ഴം’ നോ​വ​ൽ സി​നി​മ​യാ​ക്കു​ന്ന​ത‌് സം​ബ​ന്ധി​ച്ച കേ​സ‌് മാ​ർ​ച്ച‌് ര​ണ്ടി​ലേ​ക്ക‌് മാ​റ്റി. കോ​ഴി​ക്കോ​ട‌് നാ​ലാം അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി​യാ​ണ‌് കേ​സ‌് മാ​റ്റി​വെ​ച്ച​ത്. ര​ണ്ടാ​മൂ​ഴ​ത്തിന്റെ തി​ര​ക്ക​ഥ ഉ​പ​യോ​ഗി​ക്കു​ന്ന​ത‌് ത​ട​ഞ്ഞ വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ ന​ൽ​കി​യ ഹർ​ജി​യും കേ​സി​ൽ ആ​ർ​ബി​ട്രേ​റ്റ​ർ (മ​ധ്യ​സ്ഥ​ൻ) വേ​ണ​മെ​ന്ന സം​വി​ധാ​യ​ക​​ന്റെ റ ആ​വ​ശ്യ​ത്തി​നെ​തി​രെ എം.​ടി​യു​ടെ ഹർ​ജി​യു​മാ​ണ‌് പ​രി​ഗ​ണ​നയ്​ക്ക്​ വ​ന്ന​ത‌്.

കേസ് മധ്യസ്ഥന് വിടേണ്ടതില്ലെന്നും അഡീഷണൽ മുൻസിഫിന്റ ഉത്തരവ് നാലാം അഡീഷണൽ ജില്ലാ കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.കരാർ കാലാവധി കഴിഞ്ഞിട്ടും സിനിമാ ചിത്രീകരണം തുടങ്ങാതിരുന്നതിനെ തുടർന്നാണ് എംടി കോടതിയെ സമീപിച്ചത്.

സി​നി​മ​ക്കാ​യി എം.​ടി ന​ൽ​കി​യ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ‌് തി​ര​ക്ക​ഥ സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത‌് കോ​ഴി​ക്കോ​ട‌് അ​ഡീ​ഷ​ന​ൽ മു​ൻ​സി​ഫ‌് (ഒ​ന്ന‌്) കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. തി​ര​ക്ക​ഥ തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട‌് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 11നാ​ണ‌് എം.​ടി. കേ​സ‌് ന​ൽ​കി​യ​ത‌്.

shortlink

Related Articles

Post Your Comments

Related Articles


Back to top button